മൂന്ന് തവണ മൽസരിച്ചവർക്ക് സീറ്റ് വേണ്ടെന്ന് സി.പി.ഐ: സുനിൽകുമാർ, ഗീത ഗോപി, ബിജിമോൾ എന്നിവരുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടി തീരുമാനം

29
8 / 100

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ എക്‍സിക്യൂട്ടീവിൽ ധാരണ. ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിക്കും. എക്സിക്യൂട്ടീവിലുണ്ടായ ധാരണ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. വി. എസ് സുനിൽകുമാർ, കെ. രാജു, ഇ.എസ് ബിജിമോൾ, പി. തിലോത്തമൻ, സി. ദിവാകരൻ എന്നിവർ മൂന്ന് തവണയായി മത്സരരംഗത്തുള്ളവരാണ്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർത്ഥി മാനദണ്ഡം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ നടക്കുകയാണ്. സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. രണ്ട് ടേം നിർബന്ധമാക്കണമെന്നാണ് നേതൃതലത്തിലെ തീരുമാനമെങ്കിലും ചില മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് നേതാക്കൾ നൽകുന്ന സൂചന.