മേയറുടെ സത്കീർത്തിക്ക് ഭംഗമുണ്ടാക്കാൻ വ്യാജരേഖയുണ്ടാക്കി; ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ പുറത്ത്

30

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർപാഡിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പുറത്തുവന്ന കത്ത് വ്യാജമായി നിർമ്മിച്ചുവെന്ന് ക്രൈംബ്രാഞ്ച്.

Advertisement
FB IMG 1669111416685

മേയർ ആര്യ രാജേന്ദ്രന്റെ സത്കീർത്തിക്ക് ഭംഗം വരുത്താൻ ഇലക്ട്രോണിക് യന്ത്ര സഹായത്താൽ കത്ത് വ്യാജയമായി നിർമ്മിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആരോപണത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തിരുവനന്തപുരം സി ജെ എം കോടതിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ നേരിട്ടു തന്നെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ 11.20 ഓടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കോടതിയിൽ എത്തിച്ചത്. ഐ പി സി 465, 466, 469 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മേയർ ആര്യാരാജേന്ദ്രനെ പൊതുജന മധ്യത്തിൽ ഇകഴ്‌ത്തി കാണിക്കുന്നതിനും അവരുട സത്കീർത്തിക്കു ഭംഗം വരുത്തുന്നതിനുമാണ് ഈ കുറ്റം കൃത്യം ചെയ്തിരിക്കുന്നതെന്നും എഫ് ഐ ആറിൽ പറയുന്നു.

Screenshot 20221122 155628 Flash News Malayalam

മേയറുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചാണ് കത്ത് പ്രചരിപ്പിച്ചിരിക്കുന്നത്.ഈ സമയം ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ മേയർ ഡൽഹിയിൽ പോയിരിക്കുകയായിരുന്നുവെന്നും എഫ് ഐ ആറിൽ ഉണ്ട്. കേസിന്റെ തുടരന്വേഷണം ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ തന്നെ നടത്തും.

Advertisement