രാഹുലിന്റെ ജോഡോ യാത്ര ഇന്ന് തൃശൂരിൽ; നഗരത്തിൽ വരവേൽക്കാൻ കുടമാറ്റവും വാദ്യമേളങ്ങളും

24

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം തുടരും. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട്‌ അതിർത്തിയായ ചെറുതുരുത്തിയിൽ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇതിനെ ചൊല്ലി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണമാണ് ബിജെപി നേതാവ് കപില്‍ മിശ്ര ഉന്നയിച്ചത്. നഗരം ചുറ്റി തെക്കേ ഗോപുര നടയിലെ പൊതുസമ്മേളന വേദിയിൽ എത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട്,കെസി വേണുഗോപാൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ജയറാം രമേശ്, ദിഗ് വിജയ് സിംഗ്, എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിക്കും. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ 151 കലാകാരൻമാർ അണിനിരക്കുന്ന മേളത്തോടെ, സാംസ്കാരിക തനിമ വിളിച്ചോതുന്ന വരവേൽപ്പാണ് രാഹുൽഗാന്ധിക്ക് പൂരനഗരിയിൽ ഒരുങ്ങിയിരിക്കുന്നത്. തൃശ്ശൂർ നഗരത്തിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര എത്തുമ്പോൾ. യാത്രയുടെ ലക്ഷ്യം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ജനാധിപത്യ – മതേതര വിശ്വാസികളുടെ വലിയ സംഗമമായി അത് മാറും. സാംസ്കാരിക കേരളത്തിലെ മുഴുവൻ കലാരൂപങ്ങളും അരങ്ങേറും 151 വനിതകൾ 151 പട്ടുകുടകളുമായി തൃശൂർ പൂരത്തിന്റെ, കുടമാറ്റത്തിന്റെ പ്രതീകങ്ങൾ സൃഷ്ടിക്കും. പുലികളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ് മുട്ട്, മാർഗ്ഗംകളി, കോൽക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാദസ്വരം, ശിങ്കാരിമേളം ഉൾപ്പെടെ എല്ലാവിധ വാദ്യമേളങ്ങളും ജോഡോ പദയാത്രക്ക് അകമ്പടി നൽകും. അതെ സമയം ഉച്ചക്ക് രാമനിലയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന “ലഞ്ച് വിത്ത് രാഹുൽ” പ്രോഗ്രാമും, സാഹിത്യകാരന്മാരുമായി സാഹിത്യ അക്കാദമിയിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാമും. സുരക്ഷാകരണങ്ങളാൽ മാറ്റിവച്ചതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

Advertisement
Advertisement