വിശ്വസ്തർക്ക് സീറ്റില്ലെങ്കിൽ താനും മൽസരിക്കാനില്ലെന്ന്: സമ്മർദ്ദ തന്ത്രവുമായി ഉമ്മൻചാണ്ടി

6
8 / 100

വിശ്വസ്തരായ കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കേന്ദ്രസമിതിയോഗം വൈകീട്ട് ആറുമണിക്ക് ചേരാനിരിക്കേയാണ് ഉമ്മന്‍ചാണ്ടി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. 
കെ.സി.ജോസഫിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് സീറ്റ് നിഷേധിച്ചാലും കെ.ബാബുവിന് സീറ്റ് ഉറപ്പിക്കാനുളള ശ്രമമാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കെ.ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ നേമം ഉള്‍പ്പടെ ഒരിടത്തും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.