വീടകങ്ങളിൽ സമരം: ഇന്ധനവില വർധനവിനെതിരെ എൻ.സി.പിയുടെ പ്രതിഷേധ ഗൃഹസദസുകൾ

20

ഇന്ധനവില വർധനവിനെതിരെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൻറെ ഭാഗമായി തൃശൂർ ജില്ലയിലെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെ നൂറ്റമ്പതോളം ഗൃഹങ്ങളിൽ പ്രതിഷേധ ഗൃഹസദസുകൾ നടത്തി.

സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ എറണാകുളം നോർത്തിലെ വളവി റോഡിലുള്ള വസതിയിലും സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ.രാജൻമാസ്റ്റർ തൃശൂർ കേച്ചേരി പെരുമൺ വസതിയിലും ജില്ലാ അദ്ധ്യക്ഷൻ ടി കെ ഉണ്ണികൃഷ്ണൻ മാള പുത്തൻചിറയിലുള്ള വസതിയിലും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി എം.പത്മിനി ടീച്ചർ ചൂണ്ടൽ പഴുന്നാനയിലും സംസ്ഥാന നിർവ്വാഹക സമിതി അംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ ചൂണ്ടൽ വാദ്ധ്യൻ മനയിലും, സി.എെ. സെബാസ്റ്റ്യൻ മണലൂരിലും പ്രതിഷേധ ഗൃഹസദസുകൾ അതാതു പ്രദേശത്തെ പ്രവർത്തകരോടൊപ്പം നടത്തി.

തൃശൂർ നിയോജകമണ്ഡലത്തിലെ പത്തോളം ഗൃഹങ്ങളിൽ നടത്തിയ പ്രതിഷേധ ഗൃഹസദസ്സുകളിൽ ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളായ വിശാലാക്ഷി മല്ലിശ്ശേരി, നയന, കെ.വി.പ്രവീൺ, സൈനുദ്ദീൻ, പുഷ്പാകരൻ, സി.ആർ.സജിത്, സുകുമാരൻ, ജെയ്സ് തോമസ് തുടങ്ങിയവരോടൊപ്പം നിയോജകമണ്ഡലം പ്രവർത്തകരും പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താതിരുന്ന ഇന്ധന വിലവർദ്ധന മെയ്മാസത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വർദ്ധിപ്പിച്ച് ഇപ്പോൾ വില മുൻ മാസത്തേക്കാൾ അഞ്ചുരൂപയ്ക്ക് മുകളിലാണ്.