വീണ്ടും പിണറായിക്കെതിരെ കടന്നാക്രമിച്ച് കെ.സുധാകരൻ: പിണറായി ബഹുമാനം അർഹിക്കുന്നില്ല, വിവാദത്തിന് കാരണം ഷാനിമോളുടെ അനവസര പ്രതികരണം, തിരുത്തിയത് സ്വാഗതാർഹം, സ്വാതന്ത്ര്യ സമരകാലത്ത് പിണറായിയുടെ അച്ഛൻ ‘തേരാപാരാ’ നടക്കുകയായിരുന്നുവെന്നും സുധാകരൻ

32
7 / 100

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷമായി വിമർശിച്ച് കെ.സുധാകരൻ എം.പി. പിണറായിയെ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.സുധാകരന്‍, പിണറായി ബഹുമാനമർഹിക്കുന്നില്ലെന്ന് തുറന്നടിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ രണ്ടുദിവസം കഴിഞ്ഞ് പ്രതികരിക്കാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാർ. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ചുവെന്നും സുധാകരൻ ആരോപിച്ചു.