വ്യാജ കത്തിൽ ചർച്ചയും പ്രതിഷേധവും സജീവം; പുറത്ത് വന്ന ഒറിജിനൽ കത്തുകളിൽ ചർച്ചയും പ്രതിഷേധവുമില്ല

60

കോർപ്പറേഷനിലെ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയ‍ർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന വിവാദം കേരളത്തിൽ കത്തി നിൽക്കുമ്പോൾ പുറത്ത് വന്ന കോൺഗ്രസ് യു.ഡി.എഫ് നേതാക്കളുടെ ഒറിജിനൽ കത്തിൽ ചർച്ചയും പ്രതിഷേധവുമില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് സർക്കാർ അഭിഭാഷക നിയമനത്തിനായി മന്ത്രിമാരും , എം.എൽ.എ മാരും എം.പിമാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, യു.ഡി.എഫ് ഭരണത്തിൽ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള എ.പി അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കെ.പി ധനപാലൻ , പീതാമ്പര കുറുപ്പ് , എം.എൽ.എ മാരായിരുന്ന പി.ടി തോമസ് , പി.സിവിഷ്ണുനാഥ്, ഷാഫി പറമ്പിൽ , ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, വർക്കല കഹാർ, എ.ടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവായിരുന്ന ഓസ്ക്കാർ ഫെർണാണ്ടസ് , ഇപ്പോഴത്തെ യു.ഡി.എഫ് കൺവീനർ എം എം ഹസൻ, എ.എ ഷൂക്കൂർ, കെ.സി അബു , സി.എം.പി നേതാവ് സി.പി ജോൺ, ലീഗ് നേതാവും എം എൽ എ യുമായിരുന്ന  കെ എൻ എ ഖാദർ , വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് അന്ന് ശുപാർശ കത്തുകൾ അയച്ചിട്ടുണ്ട്. എം.എം ഹസൻ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, സി.പി ജോൺ, ഹൈബി ഇഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്. ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർ എന്ന് അഭിസംബോധന ചെയ്താണ് ഇവർ ശുപാർശ കത്ത് അയച്ചിട്ടുള്ളത്.

Advertisement

അതേ സമയം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കും. കത്ത് വിവാദത്തില്‍, അന്വേഷണം വഴിമുട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നത്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും.

Advertisement