വർക്കല ശിവഗിരി മഠം രാഹുൽഗാന്ധി സന്ദർശിച്ചു

7

വർക്കല ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി. ഇന്ന് പുലർച്ചെ 6.30ഓടെയാണ് രാഹുൽ ഗാന്ധി മഠത്തിലെത്തിയത്.

Advertisement

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും. രാവിലെ ഏഴുമണിക്ക് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിക്കുന്നത്. വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് രാഹുൽ പദയാത്ര ആരംഭിക്കുക. പദയാത്രയുടെ ഭാഗമായി രാഹുൽഗാന്ധി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും.

വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക.

Advertisement