ശശി തരൂരിന് വിലക്ക്, പരിപാടിയിൽ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്; അദ്ദേഹത്തിനാണോ വേദികൾക്ക് ദൗർലഭ്യമെന്ന് വിമർശിച്ച് ശബരീനാഥൻ, തെറ്റായ പ്രചാരണമെന്ന് കെ.സുധാകരൻ

1

കോഴിക്കോട്‌ ഡിസിസി ഓഫീസിൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി ഞായറാഴ്‌ച നടത്താനിരുന്ന പരിപാടിയിൽനിന്ന്‌ സംഘാടകർ പിന്മാറി. കെ.സി വേണുഗോപാൽ യൂത്ത്‌ കോൺഗ്രസിനോട്‌ പരിപാടി ഉപേക്ഷിക്കാൻ  ആവശ്യപ്പെടുകയായിരുന്നു.  ‘സംഘപരിവാരവും മതനിരപേക്ഷതയുടെ വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണപരിപാടിയിലാണ്‌ സംഘാടകരുടെ പിന്മാറ്റം.
യൂത്ത്‌ കോൺഗ്രസ്‌ പിൻവലിഞ്ഞതോടെ തരൂർ പക്ഷക്കാരനായ  എം കെ രാഘവൻ എംപി ഇടപെട്ടതിനെ തുടർന്ന്‌  കൊടുവള്ളി കേന്ദ്രമായുള്ള ജവഹർ യൂത്ത്‌ ഫൗണ്ടേഷൻ  പരിപാടി ഏറ്റെടുത്തിട്ടുണ്ട്‌. ഡിസിസി ഓഫീസിൽനിന്ന്‌ കെ പി കേശവമേനോൻ സ്‌മാരക ഹാളിലേക്ക്‌ വേദി മാറ്റി‌. എം കെ രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാറുമാണ്‌ നേരത്തെ നിശ്‌ചയിക്കപ്പെട്ട പ്രകാരം പരിപാടിയിലെ മറ്റ്‌ അതിഥികൾ.   ജില്ലയിലെ മറ്റ്‌ പരിപാടികൾക്ക്‌ മാറ്റമുണ്ടാവില്ലെന്ന്‌ തരൂർ പക്ഷത്തോടൊപ്പം നിൽക്കുന്ന നേതാക്കൾ അറിയിച്ചു. 
ഇന്ത്യൻ  ലോയേഴ്‌സ്‌ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള സംഘടനകളാണ്‌ മറ്റ്‌ പരിപാടികളുടെ സംഘാടകർ. അതേ സമയം കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥൻ രംഗത്തെത്തി. മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പരിപാടിയിലൂചെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എന്തിനാണ് ഇത്തരത്തിലൊരു നടപടിയെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണച്ച നേതാവാണ് ശബരീനാഥൻ.   ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും. ഉന്നത നേതാക്കൾ വിലക്കി; ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ് സംഘപരിവാറും  മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന  പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.  മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ  ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ  നടപടി ? സമാനമായ ആശയമല്ലേ  ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്…അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു. പിന്നെ, അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു. വിഷയം വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ രംഗത്തെത്തി.

Advertisement

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദ പരിപാടിയില്‍ നിന്നും കെപിസിസി നേതൃത്വം ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തരൂര്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹത്തിന് കേരളത്തിലെവിടെയും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ കെപിസിസി നേതൃത്വം തയ്യാറാണെന്നും സുധാകരന്‍ വ്യക്തമാക്കി. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement