ഷീ ലോഡ്ജ് തുറന്നു പ്രവർത്തിക്കുക; കോൺഗ്രസ് പ്രതിഷേധാഗ്നി തെളിയിച്ചു

15

പൂട്ടി കിടക്കുന്ന കോർപ്പറേഷൻ ഷീലോഡ്ജ് അടിയന്തിരമായി തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് പുതുർക്കര ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി ഷീ ലോഡ്ജിലേക്ക് മാർച്ച് നടത്തി. തുടർന്ന് ഷിലോഡ്ജിനു മുന്നിൽ
പ്രതിഷേധാഗ്നി തെളിയിച്ചു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമരം ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആർ . മണി അദ്ധ്യക്ഷനായിരുന്നു. അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് കെ.സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ വിജയകുമാർ , പുതൂർക്കര 55ാംഡിവിഷൻ കൗൺസിലർ മേഫിഡെൽസൻ, അയ്യന്തോൾ കോൺഗ്രസ് ബോക്ക് വൈസ് പ്രസിഡന്റ് മാ രായ പാറയിൽ രാധാകൃഷ്ണൻ, രാമചന്ദ്രൻ പുതൂർക്കര, അയ്യന്തോൾ കോൺഗ്രസ് മണ്ഡലം സെക്രട്ടറി എ.എഫ് ഫ്രാൻസിസ്,  അയ്യന്തോൾ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.സുമേഷ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മാരായ ശിവിജി, സുരേഷ് മഠത്തിൽ, പുഷ്പൻ, എൻ.കെ കുട്ടൻ ശത്ത് മേനോൻ, രാഹുൽ, ശരത്ത്, ബൈജു പുളിക്കൻ , ജോസ് മേലേത്ത് , രാജേഷ് ചാത്തിയത് , സാബു തരകൻ ബിനോജ്, ഹരിത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement