സഹകരണ മേഖലയിലെ നിയമനങ്ങളിലും സി.പി.എം ഇടപെടൽ; ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്

25

സഹകരണ മേഖലയിലെ നിയമനങ്ങളിലും സി.പി.എം ഇടപെടൽ. തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തയ്യാറാക്കിയ കത്ത് പുറത്ത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദേശം. അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. അതേ സമയം കത്ത് താൻ തന്റേത് തന്നെയാണെന്നും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചു. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

Advertisement
Advertisement