സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണലൂർ മണ്ഡലത്തിലും പോസ്റ്ററുകൾ

39
8 / 100

സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ മണലൂർ മണ്ഡലത്തിലും പോസ്റ്ററുകൾ. ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് പറഞ്ഞ് സേവ് കോൺഗ്രസ് ഫോറത്തിൻ്റെ പേരിലുള്ളതാണ് പോസ്റ്ററുകൾ. മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇവിടെ ഡി.സി.സി നേതൃത്വം തീരുമാനിച്ചിരുന്നത് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട് എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ അവസാന പട്ടികയിൽ പുറത്തു നിന്നുള്ളയാളെയാണ് പരിഗണിക്കുന്നതെന്ന വാർത്തകൾ പുറത്തു വന്നതോടെയാണ് പോസ്റ്റർ പ്രചരണം.