സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ

8

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തിരഞ്ഞെടുക്കും. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എ. എം. ബഷീര്‍ അറിയിച്ചു. എം.ബി. രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച ഒഴിവിലേയ്ക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുക.

Advertisement

സ്പീക്കര്‍ ആയിരുന്ന എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിയമസഭയില്‍ ഇടതുമുന്നണിക്ക് 99ഉം യു.ഡി.എഫിന് 41 ഉം അംഗങ്ങളുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.എന്‍. ഷംസീറിന് ജയം ഉറപ്പാണ്. എന്നിരുന്നാലും രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷം സഭ പിരിയും

Advertisement