
പ്രധാനമന്ത്രിയുടെ കേരള സന്ദർശന വേളയിൽ ഡി.വൈ.എഫ്.ഐസംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ പരിപാടി ഞായറാഴ്ച ശക്തൻ സ്റ്റാന്റ് പരിസരത്ത് നടക്കും. വൈകീട്ട് നാലിന് സംഘടിപ്പിക്കുന്ന യുവജന സംഗമം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുക്കും.
കാൽ ലക്ഷത്തോളം യുവജനങ്ങൾ
പങ്കെടുക്കുന്ന പരിപാടിയിൽ
ചോദ്യങ്ങളെ ഭയപ്പെടുന്ന രാജ്യത്തെ പ്രധാനമന്ത്രിയോട് ചോദ്യങ്ങളിലൂടെ ഇന്ത്യൻ യുവത പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുന്നു. പരിപാടിയിൽ ജില്ലയിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ യുവതി യുവാക്കളും പങ്കെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ എൻ.വി വൈശാഖൻ ജില്ലാ പ്രസിഡണ്ട് ആർ.എൽ ശ്രീലാൽ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.