സര്‍വേഫലങ്ങള്‍ കണ്ട് പ്രതിപക്ഷം പിടയുകയാണെന്ന് മന്ത്രി എ.കെ ബാലൻ: പ്രതിപക്ഷ നേതാവിന്റെ മനോവ്യപാരം എത്രത്തോളം അധഃപതിച്ചുവെന്നതാണ് പ്രതികരണങ്ങൾ തെളിയിക്കുന്നതെന്നും ബാലൻ

5

സര്‍വേഫലങ്ങള്‍ കണ്ട് പ്രതിപക്ഷം പിടയുകയാണെന്ന് മന്ത്രി എ.കെ ബാലൻ. പ്രമുഖ മാധ്യമങ്ങളെ ഇടതുപക്ഷം ചാക്കിട്ടുപിടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയല്‍. പാലക്കാട് 12 സീറ്റിലും എല്‍ഡിഎഫ് വിജയിക്കും. സംസ്ഥാനത്ത് നൂറില്‍ കുറയാത്ത സീറ്റില്‍ എല്‍ഡിഎഫ് വിജയിക്കും.  

ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് ബിജെപിക്കോ യുഡിഎഫിനോ ഭക്തരുടെ വോട്ട് കിട്ടില്ല. ശബരിമല വോട്ടാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വ്യക്തമായതാണ്.

ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത് എന്നതിന്റെ തെളിവുകളാണ് പാലക്കാടും മലമ്പുഴയിലുമുള്ളത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ബാലൻ പറഞ്ഞു.