നാല് സീറ്റും വേണമെന്ന് ശശീന്ദ്രൻ: യു.ഡി.എഫിലേക്ക് ആരും പോവില്ല

26

എതെങ്കിലും സീറ്റ് വിട്ട് കൊടുക്കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ആരും  യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല. പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ എന്താണുണ്ടായതെന്ന് അറിയില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. 

മുന്നണി മാറ്റത്തിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. ഊഹാപോഹങ്ങളുടെ  കാര്യത്തില്‍ പ്രതികരിക്കാനില്ല. നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അതില്‍ തീരുമാനം വന്ന് പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു.