
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണം ഇന്ന് വരും. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വില്ലിങ്ടൺ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും. ക്ഷണം കിട്ടിയവർ ഇവർ 1. മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലബാർ സഭ 2. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, ഓർത്തഡോക്സ് സഭ 3. ജോസഫ് മാർ ഗ്രീഗോറിയോസ്, യാക്കോബായ സഭ 4. മാർ മാത്യു മൂലക്കാട്ട്, ക്നാനായ കത്തോലിക്ക സഭ, കോട്ടയം 5. മാർ ഔജിൻ കുര്യാക്കോസ്, കൽദായ സുറിയാനി സഭ 6. കർദ്ദിനാൾ മാർ ക്ലീമിസ്, സീറോ മലങ്കര സഭ 7. ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, ലത്തീൻ സഭ 8. കുര്യാക്കോസ് മാർ സേവേറിയൂസ്, ക്നാനായ സിറിയൻ സഭ, ചിങ്ങവനം