ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി

13

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. വൈകിട്ട് കൊച്ചിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ലൈഫ് മിഷൻ സിഇഒ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും കൈമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനിൽ അക്കര അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ധാരണാപത്രം എഫ്സിആർഎ ചട്ടലംഘനമാണ്. എഫ്സിആർഎ നിയമലംഘനത്തിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കരയുടെ ആവശ്യം.  

Advertisement
Advertisement