Home Politics യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് അനിൽ ആന്റണി: ഉദേശിച്ചത് 25 വർഷം

യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് അനിൽ ആന്റണി: ഉദേശിച്ചത് 25 വർഷം

0
യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് അനിൽ ആന്റണി: ഉദേശിച്ചത് 25 വർഷം

യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് തുറന്ന് സമ്മതിച്ച് അനിൽ ആന്റണി. അച്ഛൻ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണ് എന്നും യുവം പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണ്, താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ് എന്നും അനിൽ ആന്റണി പറഞ്ഞു. ട്രോളുകൾ കാര്യമാക്കുന്നില്ല എന്നും ബിജെപി ജില്ലാ നേതാക്കളെയും നാട്ടുകാരായ പാർട്ടി പ്രവർത്തകരെയും കാണാനാണ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വന്നത് എന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം പാർട്ടി മാറ്റത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടിൽ അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട്, രാഷ്ട്രീയം ചർച്ചയായില്ലെന്ന പ്രതികരണമാണ് അനിൽ ആന്റണി നടത്തിയത്. താൻ പ്രായപൂർത്തി ആയ ആളാണെന്നും സ്വന്തം തീരുമാനം എടുക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here