യൂത്ത് കോൺഗ്രസ് പരിവർത്തൻ യാത്ര

13

വർഗ്ഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും മോചനം എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി. മണലൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്തല മുതൽ കാഞ്ഞാണി വരെയാണ് പരിവർത്തൻ യാത്ര എന്ന പേരിൽ പദയാത്ര നടത്തിയത്.

കാഞ്ഞാണിയിൽ നടന്ന സമാപന സമ്മേളനം എൻ.എസ്.യു.ഐ ദേശീയ കോഡിനേറ്റർ അഡ്വ. സുഷിൽ ഗോപാൽ ഉദ്‌ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിമൽ സി.വി അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ സുഭാഷ് അരിമ്പൂർ, ഫൈസൽ അബ്ദുൽ ഹമീദ്, അഡ്വ. ജോബിൻ, ഡയസ് പോൾസൺ, ജെയ്സൻ ആന്റോ, റൈജോ, നവീൻ പാലുവായ്‌, ജെറിൻ, ഷഹനാബ്, ഡിവിൻ, സിജോ, ജിന്റോ, ടോളി വിനീഷ്, ക്രിസ്റ്റോ, ജീസൻ തുടങ്ങിയവർ നേതൃത്വം നൽകി.