കൊയ്തെടുത്ത നെല്ല് പാടവരമ്പത്ത്: കർഷകരെ കണ്ണീരിലാക്കി മില്ലുടമകൾ; മഴഭീതിയിൽ കർഷകർ

4

കൊയ്‌തെടുത്ത നെല്ലിൽ ഭൂരിഭാഗവും കയറ്റിപ്പോകാതെ മഴയിൽ കുതിരുമെന്ന ആധിയിൽ നെൽകർഷകർ. സപ്ലൈകോയ്ക്ക് വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യമില്ലുകാരുടെ നടപടിയാണ് കർഷകരെ ആശങ്കയിലാക്കുന്നത്. കൊയ്ത്തുകഴിഞ്ഞ നിലങ്ങളിൽനിന്ന് ഭാഗികമായി മാത്രമേ ഇതുവരെ നെല്ല് കൊണ്ടുപോയിട്ടുള്ളൂ. അന്തിക്കാട് കാഞ്ഞാംകോളിലേയും ചാഴൂർ കോവിലകംപടവിലെയും ടൺ കണക്കിന് നെല്ല് ഇതു മൂലം പാടത്ത് കെട്ടിക്കിടക്കുകയാണ്. നെല്ലിൽ ഈർപ്പം കൂടുതലാണെന്ന കാരണം പറഞ്ഞാണ് മില്ലുകാർ കർഷകരെ തഴയുന്നതത്രെ. പാടശേഖരസമിതിയിലുള്ള പടലപ്പിണക്കങ്ങളും നെല്ല് കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നുവെന്ന് ഒരു വിഭാഗം കർഷകർ ആരോപിക്കുന്നു. നെല്ലെടുക്കാത്ത മില്ലുടമകളുടെ നടപടിയിൽ കർഷകസംഘം അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.