ആമ്പല്ലൂരിൽ കോണ്‍ഗ്രസ് ഓഫിസിനുനേരെ ആക്രമണം

19

അമ്പല്ലൂർ അളഗപ്പനഗറില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു.  ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോണ്‍ഗ്രസിന്റെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആമ്പല്ലൂര്‍, മണ്ണംപേട്ട മേഖലയില്‍ സിപിഎം, കോണ്‍ഗ്രസ് സംഘര്‍ഷം ഒഴിവാക്കാന്‍ പുതുക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഇന്ന് രാവിലെ 11ന് എസ്എച്ച്ഒ ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തുന്നത്.

Advertisement
Advertisement