പാതിരാവിൽ ഉമ്മൻ‌ചാണ്ടി എത്തി: പാലക്കാട്‌ ഇടഞ്ഞു നിന്ന എ.വി ഗോപിനാഥ് കീഴടങ്ങി; ഇന്ന് മുതൽ പ്രവർത്തനത്തിന് ഇറങ്ങുമെന്ന് ഗോപിനാഥ്

7

പാലക്കാട്ടെ ഇടഞ്ഞു നില്‍ക്കുന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻചാണ്ടി. അർധരാത്രിയിലാണ് ഉമ്മൻചാണ്ടി പെരിങ്ങോട്ടുകുർശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയത്. ഉമ്മൻചാണ്ടിയുമായുള്ള ചർച്ചയിൽ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

ഇന്നലെ രാത്രി 12 മണിക്കാണ് ഉമ്മൻചാണ്ടി പെരുങ്ങോട്ടു കുറുശിയിലെ എ.വി ഗോപിനാഥിന്റെ വീട്ടിലെത്തിയത്. പുതുപ്പള്ളിയിലെ ഇന്നലത്തെ തെരത്തെടുപ്പ് പരിപാടികൾ കഴിഞ്ഞാണ് ഉമ്മൻചാണ്ടി പാലക്കാട് വന്നത്. വെറും 15 മിനുട്ട് നേരത്തെ ചർച്ചയിൽ എല്ലാം ശരിയായി.