കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു

59

കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു.  ജില്ലാ കലക്ടര്‍ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.  സി.പി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു.  ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു. മുനിസിപാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാര്‍ക്ക് അധ്യക്ഷന്മാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.