തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

6

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഡി.ബിനുവിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകളും ബിനുവിന്റെ ഇരുചക്രവാഹനവും അടിച്ച് തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്. 

വാടക വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. അക്രമി സംഘത്തെ അറിയില്ലന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലന്നുമാണ് ബിനു പറയുന്നത്. സംഭവത്തെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.