കൊടകര കുഴൽപ്പണക്കേസ് പാർട്ടിയുടെ പ്രതിഛായ തകർത്തുവെന്ന് ബി.ജെ.പി കോർ കമ്മിറ്റി യോഗം: കെ സുരേന്ദ്രന് രൂക്ഷ വിമർശനം; ഉത്തരവാദിത്വം മറ്റുള്ളവരിൽ ചാരേണ്ടെന്ന് യോഗത്തിൽ നേതാക്കൾ

38

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി കോർ കമ്മറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് രൂക്ഷ വിമർശനം. കൊടകര കുഴൽപ്പണക്കേസ് പാർട്ടിയുടെ പ്രതിഛായ തകർത്തു. തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പല ഇടങ്ങളിലും പരാതി ഉയർന്നിട്ടുണ്ട്. നേതൃത്വം ഇതിനു മറുപടി പറയണമെന്ന് വികെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു എന്നും സൂചനയുണ്ട്.

പാർട്ടിയിൽ കീഴ് ഘടകങ്ങൾ മുതൽ സമഗ്രമായ പുനസംഘടന വേണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തോൽവിക്ക് കാരണമായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം അധ്യക്ഷനാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.