ബി.ജെ.പി വോട്ട് കിട്ടിയിട്ടും രക്ഷയില്ല; തിരുവല്ല നഗരസഭാ ഭരണം കോൺഗ്രസിന് നഷ്ടമായി, ഭരണം എൽ.ഡി.എഫിന്

17

തിരുവല്ല നഗരസഭ ഭരണം വർഷങ്ങൾക്ക് ശേഷം എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച സ്വതന്ത്ര അംഗം ശാന്തമ്മ വർഗീസ് നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.

Advertisement

ബിജെപി  അംഗം രാഹുൽ ബിജു യുഡിഎഫിന്‌ അനൂകൂലമായി വോട്ടു ചെയ്തു. യുഡിഎഫ്‌ സ്ഥാനാർത്ഥി കോൺഗ്രസ് ഐ യിലെ അനു ജോർജിനും  ശാന്തമ്മ വർഗീസിനും 16 വോട്ടുകൾ വീതം നേടി. ടോസിലൂടെയാണ് ശാന്തമ്മ വർഗീസ് തെരെഞ്ഞെടുക്കപ്പെട്ടത്.

39 അംഗ കൗൺസിലിൽ എൽഡിഎഫ്‌ – 16, യുഡിഎഫ്‌  15, ബിജെപി 7, എസ്‌ഡിപിഐ 1 എന്നിങ്ങനെ യാണ് കക്ഷി നില. ഇതിൽ ഒരു ബി.ജെ.പി അംഗം യുഡിഎഫിന്‌  ന് അനുകൂലമായി വോട്ടു ചെയ്തു.

Advertisement