ശോഭാ സുരേന്ദ്രന്റെ കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യർഥനാ നോട്ടീസ് ബി.ജെ.പി. നേതാവിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ

48

കഴക്കൂട്ടത്തെ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യർഥനാ നോട്ടീസ് കണ്ടെത്തി. മണ്ഡലത്തിൽ തന്നെയുള്ള ഒരു ബി.ജെ.പി. നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്. നോട്ടീസുകളിൽ ചിലത് കവറിൽനിന്നും പൊട്ടിക്കാത്ത നിലയിലാണ്. ശോഭാ സുരേന്ദ്രന്റെ അനുഭാവികൾ ഈ നേതാവിന്റെ വീട്ടിൽ പോയപ്പോഴാണ് നോട്ടീസുകൾ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.