ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയത് പരിഹാസ്യ നടപടിയെന്ന് കെ സുരേന്ദ്രൻ

10

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയത് പരിഹാസ്യമായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ നടപടിയാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സഭയുടെ അന്തസ് കളഞ്ഞുകുളിക്കുന്ന പ്രമേയമാണിത്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താത്‌പര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.