Home Politics എ.ഐ. കാമറ ഇടപാട്: ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രിയുടെ മകന്‍റെ  ഭാര്യാ പിതാവിന്‍റെ  ബിനാമിയാണെന്ന് ശോഭ സുരേന്ദ്രൻ; സുരേന്ദ്രൻ പറയാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ശോഭ

എ.ഐ. കാമറ ഇടപാട്: ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രിയുടെ മകന്‍റെ  ഭാര്യാ പിതാവിന്‍റെ  ബിനാമിയാണെന്ന് ശോഭ സുരേന്ദ്രൻ; സുരേന്ദ്രൻ പറയാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ശോഭ

0
എ.ഐ. കാമറ ഇടപാട്: ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രിയുടെ മകന്‍റെ  ഭാര്യാ പിതാവിന്‍റെ  ബിനാമിയാണെന്ന് ശോഭ സുരേന്ദ്രൻ; സുരേന്ദ്രൻ പറയാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ശോഭ

എ.ഐ. കാമറ ഇടപാടിൽ ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകന്‍റെ  ഭാര്യാ പിതാവിന്‍റെ  ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകും. കാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ  ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്. ബി.ജെ.പി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നും അവര്‍ കുറ്റപ്പെടുത്തി.തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല.മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here