പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം

9

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കറിയത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.