നിയമന വിവാദത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തം; പോലീസ് ബാരിക്കേഡ് പിഴുതെടുത്തു

9

നിയമന വിവാദത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തമായി. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡ് പിഴിതെടുത്തുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ  കല്ലേറ്  നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ്  രണ്ട് തവണ ലാത്തിവീശി.