തിരുവനന്തപുരത്ത് ബി.ജെ.പി നേതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി

36

തിരുവനന്തപുരത്ത് ബി.ജെ.പി നേതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

Advertisement

സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതില്‍ എസ്‍സി മോർച്ച ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു’ എന്ന് സന്തോഷ് ഫേസ്ബുക്കിൽ അറിയിച്ചു.

Advertisement