കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തര്‍ക്കെതിരേ കേസെടുത്തു; കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യു.ഡി.എഫ്. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസ്

16

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തര്‍ക്കെതിരേ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കേസെടുത്തു. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യു.ഡി.എഫ്. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഘാടകര്‍ക്കും അവിടെ ഒത്തുകൂടിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസ്. ശ്രീകണ്ഠാപുരത്തും കേസെടുത്തിട്ടുണ്ട്.