കക്കുകളി നാടകത്തിനെതിരെ പ്രത്യക്ഷ സമരവുമായി കത്തോലിക്കാ സഭ. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് കലക്ട്രേറ്റ് മാർച്ച് നടത്തും. നാടകത്തിനെതിരെ ഇന്നലെ പള്ളികളിൽ പ്രത്യേക സർക്കുലർ വായിച്ചിരുന്നു. നാടകം കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന്‍റെ സാംസ്‌കാരിക വകുപ്പ് നാടകത്തിന് പിന്തുണ നൽകുന്നതിനെ കെ.സി.ബി.സി അടക്കം വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കത്തോലിക്കാസഭയും ‘കക്കുകളി’ നാടകത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂർ അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ നാടകത്തിനെതിരെ സർക്കുലർ വായിച്ചത്. സാംസ്‌കാരിക വകുപ്പ് നാടകം വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇത്തവണത്തെ അന്താരാഷ്ട്ര നാടകോത്സവത്തിലും കക്കുകളി അവതരിപ്പിച്ചിരുന്നു. ജില്ലാ കലക്ടർമാർ ഈ നാടകം നിരോധിക്കാനുള്ള തീരുമാനം എടുക്കണമെന്നാണ് രൂപതയുടെ ആവശ്യം.ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. നടക്കതിനെതിരെയുള്ള സഭയുടെ സമരത്തിനെതിരെ നാടക പ്രവർത്തകരും സാംസ്‌കാരിക സംഘടനകളും രംഗത്ത് വന്നിരുന്നു.
കക്കുകളി നാടകത്തിനെതിരെ പ്രത്യക്ഷ സമരവുമായി കത്തോലിക്കാ സഭ; തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് കലക്ട്രേറ്റ് മാർച്ച്
Advertisement
Advertisement