സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണം: സി.ബി.ഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുക്കുന്നു, പരാതിക്കാരിയും കൂടെ

24

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ക്ലിഫ്  ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ്. ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം.

Advertisement

സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സർക്കാർ വിട്ടത്.  ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 

Advertisement