ചേലക്കരയിൽ സി.സി ശ്രീകുമാറിന്റെ പദയാത്ര ഇന്ന് സമാപിക്കും: സമാപനത്തിൽ ഉമ്മൻ‌ചാണ്ടിയും സലിംകുമാറും പങ്കെടുക്കും

23

ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാർഥി സി.സി. ശ്രീകുമാറിന്റെ പദയാത്ര വെള്ളിയാഴ്‌ച സമാപിക്കും. നാലുദിവസമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലൂടെ 120 കിലോമീറ്ററാണ് പദയാത്ര നടന്നത്.

കൊണ്ടാഴി, മായന്നൂർ, കൂട്ടിൽമുക്ക്, കുത്താമ്പുള്ളി, തിരുവില്വാമല എന്നിവിടങ്ങളിലായിരുന്നു പര്യടനം. പി. സുലൈമാൻ, എ. അയ്യാവു, ശിവൻ വീട്ടിക്കുന്ന്, വിനോദ്, പി.എം. അനീഷ, സുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്‌ച പഴയന്നൂർ, വടക്കേത്തറ, കാളിയാറോഡ്, മേപ്പാടം, പങ്ങാരപ്പിള്ളി എന്നിവിടങ്ങളിലൂടെ ചേലക്കരയിൽ സമാപിക്കും.

സമാപനസമ്മേളനം ചേലക്കര സെന്ററിൽ 5.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. രമ്യാ ഹരിദാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. നടൻ സലിംകുമാർ വിശിഷ്ടാതിഥിയാകും.