സര്‍ക്കാര്‍ ബന്ധുനിയമനം നടത്തുകയാണെന്ന് രമേശ്‌ ചെന്നിത്തല: നിയമ നടപടി സ്വീകരിക്കും

17

സര്‍ക്കാര്‍ ബന്ധുനിയമനം നടത്തുകയാണ്. ഇത് ശരിയായ നടപടിയല്ല. എംപിമാരുടെയും എംഎല്‍എമാരുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ജോലി നല്‍കുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

യുഡിഎഫിന് അനുകൂലമായ സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. വലിയ ജനക്കൂട്ടമാണ് കേരള യാത്രയെ സ്വീകരിക്കാന്‍ എത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.