രമേശ്‌ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം തിരിച്ചടിച്ചു: അഞ്ച് വോട്ടുണ്ടെന്ന് ആരോപിച്ച കുമാരി കോൺഗ്രസ് അനുഭാവി, വോട്ട് ചേർത്തത് കോൺഗ്രസ് പ്രവർത്തകരെന്ന് കുമാരി മാധ്യമങ്ങളോട്: വിവരക്കേട് വിളിച്ചു പറയും മുൻപ് അന്വേഷിക്കാമായിരുന്നില്ലേയെന്ന് ചെന്നിത്തലക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം

40

കള്ളവോട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തിരിച്ചടിച്ചു. കാസര്‍ഗോഡ് ഉദുമയില്‍ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവിയാണ്. പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ നാല് വോട്ടാണുള്ളതെന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്നുള്ള വിവരം. എന്നാല്‍ വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും അവര്‍ പറഞ്ഞു. താനിപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കുമാരി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടെതെന്നും അവര്‍ പറഞ്ഞു. പെരിയ നാലപ്ര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ രണ്ട് തവണയാണ് 13 വര്‍ഷത്തിനിടെ വോട്ട് രേഖപ്പെടുത്തിയത്. ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികൾ ആരോപിച്ചു.