സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രാജിവെച്ച് അന്വേഷണത്തിന് വിധേയനാകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നല്കിയ മൊഴി ഞെട്ടിക്കുന്നതാണെന്നും സ്പീക്കറെ നേരാംവണ്ണം ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.