Home Politics കെൽട്രോൺ ഉരുണ്ടു കളിക്കുന്നുവെന്ന് ചെന്നിത്തല

കെൽട്രോൺ ഉരുണ്ടു കളിക്കുന്നുവെന്ന് ചെന്നിത്തല

0
കെൽട്രോൺ ഉരുണ്ടു കളിക്കുന്നുവെന്ന് ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം. അത് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. 151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വർഷത്തെ പരിപാലന ചെലവ് കൂടി അധികം നൽകി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു. പദ്ധതി തുക 151 കോടിയിൽ നിന്ന് 232 കോടി ആക്കിയത് ആരെ സഹായിക്കാനാണെന്ന് കെൽട്രോൺ വ്യക്തമാക്കണം. അഴിമതി പുറത്തായപ്പോൾ കെൽട്രോൺ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here