കേന്ദ്ര നയത്തിനെതിരെ എഫ്.സി.ഐക്ക് മുന്നിൽ സി.ഐ.ടി.യു പ്രതിഷേധം

24

ഇന്ത്യൻ പാർലമെന്ററി സമ്പ്രദായത്തേയും ഭരണഘടനയേയും അവമതിക്കുകയും നോക്കുകുത്തിയാക്കുകയും ചെയ്യുന്ന ബി.ജെ.പി കേന്ദ്രനയത്തിനെതിരെ, കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എളമരം കരീം എം പിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ, പൊതുവിതരണം ശക്തിപ്പെടുത്തുക എഫ്.സി.ഐ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഫ്സിഐ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു.തൃശൂരിൽ മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിനു മുന്നിലെ സമരം സി.ഐ.ടി.യു പുഴയ്ക്കൽ ഏരിയാ സെക്രട്ടറി കെ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ സൂരജ് അധ്യക്ഷനായി. സെക്രട്ടറി ഇ.എൻ പീതാംബരൻ സ്വാഗതവും ട്രഷറർ പി.എം അന്തോണി നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement