മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്ന് എം.എസ്.എഫ് പ്രസിഡന്റിന്റെ കുറിപ്പ്

51

കോവിഡ് ബാധിച്ച് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിൻ്റെ രക്തത്തിൻ്റെ മണം ആശുപത്രിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ലെന്നും നവാസ് ഫേസ് ബുക്കിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണ രൂപം വായിക്കാം

മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ കോവിഡിൽ നിന്ന് പെട്ടെന്ന്  സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസ്സ് വരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് താങ്കളെ മാറ്റുമെന്ന വാർത്ത കണ്ടു.
ഇന്നലെ അവിടെയായിരുന്നു ഞങ്ങൾ, പ്രിയപ്പെട്ട മൻസൂറിന്റെ ശരീരം പരിശോധനക്കായി വെട്ടികീറിയത് അവിടെ വെച്ചാണ്
അവിടുത്തെ കാറ്റിന് മൻസൂറിന്റെ രക്തത്തിന്റെ ഗന്ധമുണ്ടാകും
താങ്കൾ കുറച്ച് ദിവസം അവിടെയുണ്ടാകണം. പ്രിയപ്പെട്ടവരുടെ പ്രാണൻ നഷ്ടപെടുമ്പോഴുള്ള ആർപ്പുവിളികൾ താങ്കൾ കേൾക്കണം, അത് ഒരു പക്ഷെ താങ്കളെ ഉൾപ്പെടെ മനുഷ്യരാക്കും
താങ്കളൊരു മുഷ്യനായാൽ താങ്കളുടെ അനുയായികളുടെ രക്തദാഹം തീരുമായിരിക്കും.