ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യ ഹൈക്കോടതി വിധി: പഠിച്ച ശേഷം തുടർ നടപടിയെന്ന് മുഖ്യമന്ത്രി

7

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ കൂടുതല്‍ പഠിച്ച ശേഷമേ തുടര്‍നടപടി തീരുമാനിക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

80:20 അനുപാതം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമ്പ്രദായമാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളും നടപ്പാക്കിവന്നതാണിത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ച് പരിശോധന പൂര്‍ത്തിയായ ശേഷമേ സര്‍ക്കാരിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.