തൃക്കാക്കരയിൽ എൽ.ഡി.എഫിന് സെഞ്ച്വറിയെന്ന് മുഖ്യമന്ത്രി; കോൺഗ്രസിന് രൂക്ഷ വിമർശനം

0

ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കൻ സന്ദ‍ര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് തൃക്കാക്കരയിലേത്. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫ് നേതാക്കളും പങ്കെടുത്തു.

Advertisement
Advertisement