വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പരാതി

7

ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിക്കെതിരെ പരാതി നല്‍കിയത്. 

ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോഴാണ് സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയത്.  സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയ സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയില്‍ പറയുന്നത്. ജില്ലാ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി സന്ദീപ് വാചസ്പതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.