കെ.എസ്‌.യു ചെയർപേഴ്സൺ സ്ഥാനാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ കാറിനുള്ളിൽ പൂട്ടിയിട്ടു; കെ.എസ്.യു പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

37

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനായി തൃശൂർ പൊങ്ങണംകാട് എലിംസ് കോളജിലെത്തിയ കെ.എസ്‌.യു ചെയർപേഴ്സൺ സ്ഥാനാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി.
തൃശൂർ ലോ കോളജിലെ വിദ്യാർഥിയായ തെരേസ പി. ജിമ്മിയെയാണ് കാറിൽ പൂട്ടിയിട്ടത്. എലിംസ് കോളജിലെ യുയുസി ആയ അക്ഷയ് എന്ന വിദ്യാർഥിയോട് വോട്ട് അഭ്യർഥിക്കാനെത്തിയ വേളയിലാണ് തെരേസിനെതിരെ ആക്രമണം നടന്നതെന്ന് പറയുന്നു. തെരേസ എത്തിയ കാറിന്‍റെ താക്കോൽ ഊരിമാറ്റിയ എസ്.എഫ്.ഐ പ്രവർത്തകർ, കെ.എസ്‌.യു നേതാക്കളെ കാറിനുള്ളിൽ അര മണിക്കൂർ നേരം പൂട്ടിയിട്ടുവെന്നും പറയുന്നു. വിയ്യൂർ പൊലീസ് എത്തിയാണ് കാറിൽ നിന്ന് കെ.എസ്‍.യു പ്രവർത്തകരെ പുറത്തിറക്കിയത്.
എന്നാൽ എലിംസ് കോളജിലെ യു.യു.സിയുടെ വോട്ടർ ഐഡി കാർഡ് കെ.എസ്‍.യു പ്രവർത്തകർ ബലമായി പിടിച്ച് വാങ്ങിയതാണ് സംഘർഷകാരണണെന്ന് എസ്.എഫ്.ഐ വിശദീകരണം. സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ വിയൂർ പോലീസ് സ്റ്റേഷൻ മുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Advertisement
Advertisement