കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർ.എസ്.പി: നേതാക്കൾ കോൺഗ്രസ് എന്ന കപ്പലിനെ മുക്കുന്നുവെന്ന് ഷിബു ബേബി ജോൺ; മുക്കുന്ന കപ്പലിൽ നിന്ന് പോകാൻ ആഗ്രഹിക്കുക സ്വഭാവികമെന്ന് മുന്നണി മാറ്റത്തെ കുറിച്ച് പ്രതികരണം

10

കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർ.എസ്.പി. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.

‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബുവിന്റെ പ്രതികരണം.