തുറന്നടിച്ച് ഡൊമനിക്‌ പ്രസന്റേഷൻ: തൃക്കാക്കരയിൽ സഹതാപം പറഞ്ഞ് വിജയിക്കാനാവില്ല

162

തൃക്കാക്കര മണ്‌ഡലത്തിൽ സഹതാപം പറഞ്ഞ് വിജയിക്കാനാവില്ലെന്ന് കോൺഗ്രസ്‌ നേതാവ്‌ ഡൊമനിക്‌ പ്രസന്റേഷൻ. സഹതാപം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കര. പി ടി തോമസിന്റെ ഭാര്യ ഉമ  തോമസ്‌ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്‌ ഡൊമനിക്‌ പ്രസന്റേഷൻ തുറന്ന് പറച്ചിൽ.

Advertisement

ആരെ നിർത്തിയാലും ജയിക്കുമെന്ന്‌ കരുതിയാൽ തിരിച്ചടിയാകും ഫലം. സാമൂഹിക സാഹചര്യം  ഉൾക്കൊണ്ടില്ലെങ്കിൽ വിപരീതഫലമുണ്ടാകും. കെ വി തോമസ്‌ ഇപ്പോളും എഐസിസി അംഗമാണ്‌. ഒരാൾ പിണങ്ങിയാൽ പോലും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഡൊമനിക്‌ പ്രസന്റേഷൻ പറഞ്ഞു.

Advertisement