നേതാക്കള്‍ വിട്ടുപോവുന്നതിന്റെ സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബഹനാന്‍ എം.പി; എന്താണ് സെമി കേഡർ സംവിധാനമെന്ന് തനിക്ക് അറിയില്ലെന്ന് എം.എം ഹസൻ

21

നേതാക്കള്‍ വിട്ടുപോവുന്നതിന്റെ സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബഹനാന്‍ എം.പി. കോണ്‍ഗ്രസ് വിട്ട് പോയവരെ ന്യായീകരിക്കുന്നില്ല. എന്നാല്‍ നേതാക്കള്‍ വിട്ടുപോയതിന്റെ സാഹചര്യത്തെ കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി സംവിധാനം തയ്യാറാകണം.

വിഷമമുള്ളവര്‍ക്ക് പറയാന്‍ അവസരം നല്‍കണമെന്നും അവരെ പാര്‍ട്ടിക്കൊപ്പം പിടിച്ചുനിര്‍ത്തണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാറിനെ നേതാക്കള്‍ തള്ളിയപ്പോഴാണ് വ്യത്യസ്ത ശബ്ദവുമായി യുഡിഎഫ് മുന്‍ കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന്‍ രംഗത്തെത്തിയിരിക്കുന്നത്. 

പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. ഇക്കാര്യം ഗൗരവതരമായി ചര്‍ച്ച ചെയ്യണം.

എന്താണ് കേഡര്‍ എന്നോ സെമി കേഡര്‍ എന്നോ തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കോണ്‍ഗ്രസിന് സ്വന്തമായി ഒരു ഭരണ ഘടനയുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ആ ഭരണഘടന അനുസരിച്ചാണെന്നും ഹസന്‍ വ്യക്തമാക്കി.